ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ നവമാധ്യമ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഫിറോസിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി.ജോസഫെയ്ൻ ആവശ്യപ്പെട്ടു.
“കുടുംബത്തിലൊതുങ്ങാത്ത, വേശ്യാ വൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ” എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറന്പിൽ സമൂഹ മാധ്യമങ്ങളിലെ ലൈവ് വീഡിയോയിൽ സ്ത്രീയെ പരാമർശിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയെ അധിക്ഷേപിക്കാൻ ‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.


താനൊക്കെ എന്ത് നന്മ മരം ”
ഇവനാരാ ലൈസൻസ് കൊടുത്തതു പെണ്ണുങ്ങളെ ഇങ്ങനെയൊക്കെ പറയാൻ
കേരളത്തിൽ എല്ലാ വനിതകളും വഫാഫിറോസ് -റജീന -ഖാദിജ -ഖമറുന്നിസ -സൈനബ-രഹ്ന ഫാത്തിമ മാരെ പോലെ ഇസ്ലാമിക നവോത്ഥാന വനിതകൾ ആണന്നു ഈ കാഫിർ മുജാഹിദ് ജിഹാദി കരുതിയോ ?