തലശേരി : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോല്‍ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പൊലീസ് ജാമ്യത്തില്‍ വിട്ടു.

മാഹി പെരുന്നാളിന് പോകുന്നതിനിടയില്‍ വഴിയാത്രക്കാരെ ഇയാള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാളുടെ പക്കലുണ്ടായിരുന്നത് എയര്‍ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം. ഓണ്‍ലൈന്‍ വഴി വാങ്ങിയതാണ് ഇതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്ന

Leave a Reply

Your email address will not be published. Required fields are marked *