ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് തിരിച്ചു വരുന്നു അതും പൃഥ്വിരാജ് നായകനാകുന്ന കടുവയുമായി. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും പൃഥ്വി പുറത്തു വിട്ടു.ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജിനു വി. എബ്രഹാം, ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. എസ്. തമൻ ആണ് സംഗീതം. കലാസംവിധാനം– മോഹൻദാസ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. യഥാർഥ കഥയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ‘കടുവ’യുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.
2019-10-16

