ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന് നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു.നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു.

ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയന്ന് താരസംഘടനയായ അമ്മയ്ക്കാണ് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍‌ തലമുടിയില്‍വരുത്തിയ മാറ്റം നിര്‍മാതാവായ ജോബിെയ പ്രകോപിപ്പിച്ചുവെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *