ജോളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കൂടത്തായി കൊലപതാക കേസിലെ മുഖ്യപ്രതിയായ ജോളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോഴാണ് യുവാവ് ജോളിയുടെ ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഉടനെ ഇയാളെ ജോളിയ്‌ക്കൊപ്പം എത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കനത്ത സുരക്ഷയിലാണ് ജോളിയെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റി വാര്‍ഡിന് മുന്നില്‍ തടിച്ചു കൂടി.
ഇവര്‍ക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെ യുവാവ് ജോളിയുടെ മുഖം മറച്ച ഷോള്‍ നീക്കം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *