കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ, സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ. സേതുമാധവൻ എന്നിവരെ നടുറോഡിൽ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു. ഒറ്റപ്പാലം തോട്ടക്കരയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു സംഭവം.സംഭവത്തിൽ യൂത്ത് വിങ് സംസ്ഥാന സെക്രട്ടറിയായിരുന്ന പട്ടാമ്പി കൊപ്പം പുലാശ്ശേരി മച്ചിങ്ങൽ വീട്ടിൽ പ്രജിത്തിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ, ജനറൽ സെക്രട്ടറി കെ.എ. ഹമീദ്, റോയൽ സലീം എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കതിരേ ഒറ്റപ്പാലം പോലീസ് കേസെടുത്തു.
ഒരു ടൂറിസ്റ്റ് ബസ്സുൾപ്പെടെ 10 വാഹനങ്ങളിലെത്തി ഇവർ സഞ്ചരിച്ചിരുന്ന കാറുകൾ ഒറ്റപ്പാലം തോട്ടക്കരയിൽ തടഞ്ഞിട്ടായിരുന്നു ഇവരെ ആക്രമിച്ചത്.
