കൊച്ചി: കൂടത്തായില്‍ വര്‍ഷങ്ങള്‍ ഇടവിട്ട് നടന്ന മരണ പരമ്പരയെ കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം വന്‍ വിപത്തിലേയ്ക്കാണ് പോകുന്നതെന്ന് ഡിജിപി ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങള്‍ ഇതിനു മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. മാധ്യമങ്ങളുടെ ഇത്തരം പ്രവണത വീണ്ടും കൊലപാതകങ്ങൾ ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്.അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2019-10-17
