കൂടത്തായി:ആളൂരിനെതിരെ പ്രതിഷേധവുമായി ബാര്‍ അസോസിയേഷന്‍

ജോളിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി. ജോളിയെ കബളിപ്പിച്ചുകൊണ്ട് വക്കാലത്ത് സ്വന്തമാക്കുകയായിരുന്നു ആളൂരെന്ന് താമരശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതിക്കു മുൻപാകെ അറിയിച്ചു. അത് ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണെന്നും ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.സൗജന്യമായി നിയമസഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് പ്രതികള്‍ക്ക്സൗജന്യ സേവനം നല്‍കാനാവില്ല. ആളൂര്‍ പട്ടിയില്‍ ഇല്ലാത്ത ആളാണെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനപരിശോധിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *