മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ന്യായീകരണവുമായി മന്ത്രി കെ.ടി. ജലീല്‍;നിയമങ്ങള്‍ക്ക് തന്റെ മനസിലെ നന്മയെ തടയാനാകില്ലെന്നും  തെറ്റാണെങ്കിലും ആവര്‍ത്തിക്കുമെന്നും കെ.ടി.ജലീല്‍

കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ന്യായീകരണവുമായി മന്ത്രി കെ.ടി. ജലീല്‍. വിഷയത്തില്‍ അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും നിയമത്തിനും ചട്ടത്തിനും തന്റെ മനസിലെ നന്മയെ തടയാനാകില്ലെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. കോഴിക്കോട് മുക്കത്ത് ബി.പി.മൊയ്തീന്‍ സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുക്കത്തെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *