ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ നാലു ഷട്ടറുകളും ഒരടി വീതമാണ് ഉയര്‍ത്തിയത്. നിലവില്‍ 83.58 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 84. 750 മീറ്ററാണ്. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയും ഒഴുക്ക് ശക്തമായാല്‍ വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും.
2019-10-21
