ജംഷേദ്പുര്‍: ഐ.എസ്.എല്‍ ആറാം സീസണിലെ മൂന്നാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ ജംഷേദ്പുര്‍ എഫ്.സിക്ക് ജയം.17-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജംഷേദ്പുരാണ് ആദ്യം സ്‌കോര്‍ ചെയ്തത്.35-ാം മിനിറ്റില്‍ ഒഡിഷ താരത്തെ ഫൗള്‍ ചെയ്തതിന് ജംഷേദ്പുരിന്റെ ബികാസ് ജെയ്‌റുവിന് ചുവപ്പു കാര്‍ഡ് ലഭിച്ചു. പത്തുപേരായി ചുരുങ്ങിയ ജംഷേദ്പുരിനെതിരേ 40-ാം മിനിറ്റില്‍ ഒഡിഷുടെ മറുപടി ഗോള്‍ വന്നു.ഒടുവില്‍ 85-ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റലിലൂടെ ജംഷേദ്പുര്‍ വിജയ ഗോള്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *