ഐ എസ് എല്ലില്‍ ഇന്ന് മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന് പൂര്‍ണ്ണമായ കാരണം താന്‍ ആണെന്ന് ഈല്‍കോ ഷറ്റോരി പറഞ്ഞു. താന്‍ ഇന്ന് നടത്തിയ മൂന്നാമത്തെ സബ്സ്റ്റിട്യൂഷന്‍ പാളിയതാണ് തോല്‍ക്കാന്‍ കാരണം എന്ന് ഷറ്റോരി പറഞ്ഞു. മൂന്നാമതായി സഹല്‍ അബ്ദുല്‍ സമദിനെ ആയിരുന്നു ഷറ്റോരി ഇന്ന് കളത്തില്‍ ഇറക്കിയത്.

താന്‍ നടത്തിയ ആദ്യ രണ്ട് സബ്ബുകളും നല്ലതായിരുന്നു. രാഹുല്‍ കെപി ഇറങ്ങിയപ്പോള്‍ കളി കേരളത്തിന് അനുകൂലമായി മാറി, മെസ്സി സബ്ബായി വന്നപ്പോഴും കളി കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി. പക്ഷെ സഹലിനെ ഇറക്കിയെടുത്ത് തനിക്ക് ആകെ തെറ്റു പറ്റി. ഷറ്റോരി പറഞ്ഞു. താന്‍ സമനിലയ്ക്ക് ശ്രമിക്കണമായിരുന്നു. വിജയിക്കാന്‍ ആഗ്രഹിച്ചാണ് സഹലിനെ താന്‍ ഇറക്കിയത്. അത് പരാജയത്തിലേക്ക് എത്തിച്ചു എന്നും ഷറ്റോരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *