ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും അതിരൂക്ഷമായി വിമര്‍ശിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.ശബരിമലയിലെ വികസനത്തിന് 100 കോടി രൂപ പോലും നല്‍കാതിരുന്ന മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ കുടുംബ ക്ഷേത്രത്തിന് പണം നല്‍കിയെന്നും ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് സമുദായം നോക്കിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അത്തരം ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടന്നിരുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *