ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയ്‌ക്കെതിരായി ശബ്ദമുയര്‍ത്തുന്നവരെ ശക്തമായി വിമര്‍ശിച്ച്‌ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ വിമര്‍ശനം.

എം.എസ്. ധോണിയോടുള്ള പ്രതികരണം ഇന്ത്യക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള അസൂയയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ നന്ദിയില്ലാത്ത ജീവികള്‍ എന്നും അദ്ദേഹം പരാമര്‍ശിച്ചു.ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ അഭിപ്രായം പറയുന്ന പകുതി ആളുകളും സ്വന്തം ഷൂസിന്റെ ലേസ് കെട്ടാന്‍ പോലും കഴിയാത്തവരാണെന്നും ശാസ്ത്രി വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *