കൊല്ലം: നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ്യവയസ്കന്‍ അറസ്റ്റില്‍. അഞ്ചല്‍ പനച്ചിവിള സ്വദേശിയായ ഹാരിസിനെയാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മൂന്നിനാണ് സംഭവം.

മുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ വീടിനകത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *