പാലക്കാട്: വാളയാര്‍ കേസിലെ പ്രതികളിലൊരാളായ വി. മധു മൂത്തകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടികളുടെ അച്ഛന്‍. അച്ഛനോടും അമ്മയോടും പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ‘മാമന്‍ കൊല്ലുമെന്ന് അവള്‍ പറഞ്ഞു’. ഇക്കാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞിരുന്നതായി അച്ഛന്‍ വെളിപ്പെടുത്തി. കേസില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ചയുണ്ടായതായും ഒരു തരത്തിലും സഹായം ലഭിച്ചില്ലെന്ന് അമ്മയും വ്യക്തമാക്കി. പ്രതികള്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണ്. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമെന്ന് സംശയമുണ്ട്. ആദ്യ കുട്ടിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നു. കേസിന്റെ തുടക്കത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി. കേസില്‍ അട്ടിമറിനടന്നുവെന്നും സാക്ഷിയായ അബ്ബാസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *