പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി ഊരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. തണ്ടര്‍ബോള്‍ട്ട് അസി കമാന്‍ണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെപ്പ് നടന്നത്.

ആദ്യം സുരക്ഷ സേനയ്ക്ക നേരെയാണ് മാവോയിസ്റ്റുകള്‍ വെടിവെപ്പ് നടത്തിയത്. തുടര്‍ന്നാണ് സുരക്ഷസേന തിരിച്ചടിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ കുറച്ച്‌ നാളുകളിലായി ഈ മേഖലയി മോവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വനത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് സുരക്ഷസേനയ്ക്ക് നേരെ വെടിവെപ്പുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *