ചെന്നൈ: തമിഴ് മിമിക്രി താരവും നടനുമായ മനോ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഭാര്യയോടൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മനോ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട വാഹനം മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവം നടന്ന സമയത്ത് തന്നെ മനോ മരണപ്പെട്ടു.

അപകടത്തില്‍ സാരമായി പരിക്കേറ്റ മനോവിന്റെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈയില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ക്ക് ഏഴ് വയസുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൂടുതലും തിളങ്ങിയത് മിമിക്രി രംഗത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *