വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, രമ്യ കൃഷ്ണന്‍, പുതുമുഖം ആതിര എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിനയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആകാശഗംഗ 2’ പ്രദര്‍ശനത്തിനെത്തി. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു.ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ്, സെന്തില്‍ കൃഷ്ണ, ഹരീഷ് കണാരന്‍, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റോയ് ആന്റണി, പ്രവീണ, തെസ്‌നിഖാന്‍, ശരണ്യ ആനന്ദ്, നിഹാരിക, കനകലത, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജിന്റെ ‘എസ്ര’ എന്ന ഹൊറര്‍ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ട സിനിമയാണെന്നും, മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ വിരളമാണെന്നും , ഇപ്പോഴും ഹൊറര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കികൊണ്ടുമാണ് ‘ആകാശഗംഗ 2′ എന്ന ചിത്രമെടുക്കാന്‍ തയ്യാറായതെന്ന് സംവിധായകൻ വിനയൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *