പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി സോറാംതാംഗ, മറ്റു മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍വാല, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് നാലു ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, ബിജെപി നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി.രമേശ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *