ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളുടെ സാഹോദര്യവും സമാധാനവും ഊട്ടിഉറപ്പിക്കുവാൻ 1990 ൽ രൂപീകൃതമായ സംഘടനയായ സൗത്ത് ഏഷ്യ ഫ്രറ്റേർണിറ്റിയും വടകര ബ്ളോക്ക് പഞ്ചായത്ത് ആർട്ഗ്യാലറിയും സംയുക്തമായി ചോമ്പാല കാപ്പുഴക്കൽ കടപ്പുറത്തെ ”ചിത്രഗ്രാമ ”ത്തിൽ നവംബർ 10 ന്  ദൃശ്യസായാഹ്നം എന്നപേരിൽ ദക്ഷിണേന്ത്യൻ  സാംസ്‌കാരികവിനിമയപരിപാടി നടത്തുന്നു ,
നവംബർ 10 ന്  വൈകുന്നേരം 5 മണിക്ക് നടക്കുന്ന ദൃശ്യസായാഹ്നം കെ മുരളീധരൻ എം പി ഉത്‌ഘാടനം ചെയ്യും . വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പ്രമുഖ സാമൂഹിക സാംസ്‌കാരിക കലാപ്രവർത്തകർ പങ്കെടുക്കുന്ന കലാവിരുന്നിൽ  ഒഡീസി ,സാത്രിയ ,ഭാംഗ്‌റ ,മോഹിനിയാട്ടം ,ഭരത നാട്യം ,കുച്ചുപ്പിടി ,പുങ് ചോലോം  ,ഡോൽ ചോലോം തുടങ്ങിയ വിവിധ കലാരൂപങ്ങൾക്കൊപ്പം കളരിപ്പയറ്റ് ,കോൽക്കളി ,തിരുവാതിര തുടങ്ങിയ കേരളീയ  കലാരൂപങ്ങളും അരങ്ങേറുന്നു.
നേപ്പാളിലെ മുൻവിദേശകാര്യമന്ത്രി പ്രകാശ് മഹത് , ബംഗ്ളാദേശ് സുപ്രീംകോർട് അഡ്വ .ഡോ .എം ഡി ഷാജഹാൻ ,സൗത്ത് ഏഷ്യ ഫ്രറ്റേർണിറ്റി സെക്രട്ടറി ജനറൽ സത്യപാൽ ഗ്രോവർ ,സർവൻറ്സ് ഓഫ് പീപ്പിൾസ് സൊസൈറ്റി സെക്രട്ടറി ദീപക് മാളവ്യ ,വെസ്റ്റ് ബംഗാളിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അലോക്  നന്തി ,സൗത്ത് ഏഷ്യ ഫ്രറ്റേർണിയിലെ ചിത്രാസുകുമാരൻ ,ഇന്ത്യയിലെ പ്രമുഖ ജലഛായ ചിത്രകാരൻ സദു അലിയൂർ തുടങ്ങിയ പ്രമുഖവ്യക്തിത്വങ്ങൾക്കൊപ്പം  രാഷ്ട്രീയ കലാസാംസ്‌കാരികരംഗത്തെ പ്രാദേശിക പ്രമുഖരും ചടങ്ങിൽ  പങ്കാളികളാവും
സൗത്ത് ഏഷ്യ ഫ്രറ്റേർണിറ്റിയുടെ  2019 ലെ കോൺഫ്രൻസ് നവംബർ 8 മുതൽ 10 വരെ കാപ്പാട് വാസ്‌കോഡഗാമ റിസോർട്ടിലും നടക്കുന്നതാണെന്ന് ദൃശ്യസായാഹ്നം സ്വാഗത സംഘം ചെയർമാൻ  കോട്ടയിൽ രാധാകൃഷ്‌ണൻ ,കൺവീനർ റീന രയരോത്ത് ,വി പി രാഘവൻ എന്നിവർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *