കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് പ്രോസിക്യൂഷന്. പ്രോസിക്യുഷന് ഇക്കാര്യം കോടതിയെ അറിയിക്കും. പിന്‍വലിക്കാന്‍ സര്‍ക്കാരില്‍നിന്ന് നിര്‍ദേശം കിട്ടിയില്ല. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടേക്കും.
അതേസമയം, യുവാക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്കി. യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത്.
2019-11-06

