ടി സിദ്ദീഖ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ ടി സദ്ദീഖ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ മധ്യസ്ഥനായത്, പ്രതിഫലമായി ഭൂമി സ്വന്തമാക്കിയത് എന്നിവയെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് താമരശേരി ഡിവൈഎസ്‌പി കെ പി അബ്ദുള്‍റസാഖിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഭൂമി കൈമാറ്റത്തിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും എസ്‌പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള കര്‍ഷക യൂണിയന്‍ പ്രസിഡന്റ് എ എച്ച്‌ ഹാഫിസിന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ദേശീയപാതക്കടുത്ത് വന്‍വിലയുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *