യുഎപിഎ അറസ്റ്റ്; സിപിഎം പ്രവര്‍ത്തകരെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട് : യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉച്ചക്ക് ഒരു മണിക്ക് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ കസ്റ്റഡി നല്‍കരുതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. അതിനിടെ ജയിലില്‍ വെച്ചു പനി പിടിച്ച താഹ ഫസലിനെ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നു.

Leave a Reply

Your email address will not be published. Required fields are marked *