മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയെ സമ്മർദത്തിലാക്കുന്ന പുതിയ നീക്കവുമായി എൻസിപി. വിമത നേതാവ് അജിത് പവാറിന് ഒപ്പമുണ്ടായിരുന്ന ഭൂരിഭാഗം പാർട്ടി എംഎൽഎമാരെയും ഔദ്യോഗിക പക്ഷത്തേക്ക് തിരിച്ചെത്തിച്ചതായി അവകാശപ്പെട്ട് എൻസിപിയുടെ പാർലമെന്‍ററി പാർട്ടി യോഗം ചേർന്നു. മുംബൈയിൽ വൈ.ബി. ചവാൻ സെന്‍ററിൽ നടന്ന യോഗത്തിൽ 50 എൻസിപി എംഎൽഎമാരും പങ്കെടുത്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ അജിത് പവാറിനൊപ്പം ഇനി മൂന്ന് പേർ മാത്രമാണ് ബാക്കിയുള്ളത്.
2019-11-24
