വിവാഹവാർഷിക ദിനത്തിൽ പൂർണിമ ഇന്ദ്രജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഇരുവരും വിവാഹിതരായി പതിനേഴു വർഷം പൂർത്തിയാകുകയാണ്. തങ്ങളുടെ പ്രണയകാലത്തെ ഓർമപ്പെടുത്തുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് പൂർണിമയുടെ കുറിപ്പ്. രസകരമായി പൂർണിമ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‌

എനിക്കന്നറിയില്ല, ഞങ്ങളുടെ തലയിൽ പുകയുന്നതെല്ലാം അമ്മയ്ക്കന്ന് മനസിലായിരുന്നോ എന്ന്.. പക്ഷേ ഇന്ന് ശരിക്കുമറിയാം. എല്ലാം അറിഞ്ഞിരിക്കും. മൂന്നു വർഷത്തെ പ്രണയകാലം പൂർണിമ ഫെയ്സ്ബുക്കിൽ കുറിച്ചു.

പൂർണിമയുടെ കുറിപ്പിന്‍റെ പൂർണരൂപം

ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടൊ.. ഇത് എടുത്ത ദിവസമാണ് ഇയാൾ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് 21 വയസും ഇയാൾക്ക് ഇരുപതും. ഞാനൊരു നടിയായിരുന്നു. ഇയാൾ ഒരു വിദ്യാർഥിയും. ഈ ദിവസം എനിക്കു നല്ല പോലെ ഓർമയുണ്ട്. ഓഹ്!!! ഞങ്ങൾ കടുത്ത പ്രണയത്തിലായിരുന്നു. ഹൃദയമിടിപ്പു കൂടി.. തൊണ്ട വരണ്ട അവസ്ഥയിലാണ് നിൽക്കുന്നത്.. ഒരു കാര്യം അറിയാമോ?

ഫോട്ടൊ എടുത്തത് മല്ലിക സുകുമാരൻ.

എനിക്കന്നറിയില്ല, ഞങ്ങളുടെ തലയിൽ പുകയുന്നതെല്ലാം അമ്മയ്ക്കന്ന് മനസിലായിരുന്നോ എന്ന്.. പക്ഷേ ഇന്ന് ശരിക്കുമറിയാം. എല്ലാം അറിഞ്ഞിരിക്കും. മൂന്നു വർഷത്തെ പ്രണയകാലം.. പതിനേഴു വർഷത്തെ വൈവാഹികജീവിതം.. ഹാപ്പി ആനിവേഴ്സറി.. ഇന്ദ്രാ..

Leave a Reply

Your email address will not be published. Required fields are marked *