പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കെടുക്കുന്ന പോസ്റ്റില്‍ നല്‍കിയത് തലയില്ലാത്ത ഇന്ത്യയുടെ ചിത്രം. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് കൂടി ഉള്‍ക്കൊള്ളിച്ച മാപ്പാണ് ഇന്ത്യയുടെത്.

എന്നാല്‍ പിഒകെ ഇല്ലാത്ത ഇന്ത്യയുടെ ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചിട്ടുള്ള യോഗത്തിന്റെ പോസ്റ്ററുകളിലാണ് ഇത്തരത്തില്‍ ഇന്ത്യയെ തലയില്ലാതെ ചിത്രീകരിച്ചിരിക്കുന്നത്.

പൗരത്വ ബില്ലിനെതിരെ താന്‍ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ യോഗമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ ഇതിന്റെ പോസ്റ്റര്‍ ട്വിറ്ററിലും പങ്കുവെച്ചതോടെയാണ് ഇത് വിവാദമായത്. സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കോണ്‍ഗ്രസ് നേതാവിന് ഇതുവരെ അത് അറിയില്ലേയെന്നും തരൂരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദേശീയ മാധ്യമങ്ങളും ഇത് ഏറ്റെടുത്ത് തരൂരിനെതിരെ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ് വിവാദമായതോടെ ശശി തരൂര്‍ പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *