കോഴിക്കോട്:പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് രൂക്ഷ വിമര്‍ശനവുമാിയി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വിശദീകരണം നല്‍കുന്നതിന് മുക്കത്ത് സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാന്‍ അത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്ന്‌അബ്ദുള്ളക്കുട്ടി.ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. ആ നിയമം നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പദം രാജിവച്ചു പാര്‍ട്ടി സെക്രട്ടറി പണിക്കു പോകണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
