പൗരത്വ നിയമത്തിനെതിരേ  നടന്ന പ്രതിഷേധങ്ങൾക്കിടെ  പോപ്പുലർ ഫ്രണ്ട് സമാഹരിച്ചത് 120 കോടി

പൗരത്വ നിയമത്തിനെതിരേ രാജ്യവ്യപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെ  പോപ്പുലർ ഫ്രണ്ട്  120  കോടി രൂപ സമാഹരിച്ചതായി തെളിവുകൾ പുറത്തു. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട്  സീ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .  കോൺഗ്രസ് നേതാവ് കപിൽ സിബൽ, അഭിഭാഷക ഇന്ദിര  ജയ്‌സിംഗ് , ദുഷ്യന്ത് ദവെ ,അബ്ദുൽ സമദ്  എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്  ഈ പണം നിക്ഷേപിച്ചതെന്നു  ചാനൽ  റിപ്പോർട്ടു ചെയ്യുന്നു .

ഈ പണത്തിൽ 1 .65  കോടി രൂപ കശ്മീർ പി എഫ് ഐ യ്കും  77  ലക്ഷം കപിൽ സിബലിനും 11 ലക്ഷം ദുഷ്യന്ത്  ദവെയ്കും 3.10  ലക്ഷം അബ്ദുൽ സമ്മദിനും 4  ലക്ഷംഇന്ദിര   ജയ്‌സിംഗിനും നൽകിയതിന് തെളിവുകൾ ഉള്ളതായി ചെന്നാൽ  റിപ്പോർട്ടു ചെയ്യുന്നു .

തമിഴ്നാട്ടിൽ  പ്ലാസ്റ്റിക് വ്യാപാരത്തിൽ  ഏർപ്പെട്ടിരിക്കുന്ന ന്യൂ ജ്യോതി ഗ്രൂപ്പിനും പണം ലഭിച്ചതായാണ് റിപ്പോർട്ടു.73 ബാങ്ക് അക്കൗണ്ടുകൾ   വഴിയാണ് പണം കൈമാറിയിരിക്കുന്നതു.

ഈ ബാങ്ക് അക്കൗണ്ടുകളിൽ നടത്തിയ പരിശോധനയിൽ  നിന്നും 120 .5    കോടി നിക്ഷേപിച്ച അന്നും തൊട്ടടുത്ത ദിവസങ്ങളിലുമായി  ഇതെല്ലം പിൻവലിയ്ക്കപ്പെടുകയും ചെയ്തതായിട്ടാണ്  കാണുന്നത് . ഷഹീൻ ബാഗ് മേഖലയിൽ പ്രതിഷേധ പരിപാടികൾ ഏകോപിപ്പിയ്ക്കുന്നതിനു വേണ്ടി  ഒൻപതു ഓഫീസുകൾ തുറന്നതായും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *