പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധസമരത്തില്‍ പങ്കെടുത്ത് സംസാരിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയോടെ മുംബൈ വിമാനത്താവളത്തിലാണ് ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ 12 ന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് ഡോ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാരജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ ബീഹാറില്‍ നടന്ന പ്രതിഷേധസമരത്തെ അഭിസംബോധന ചെയ്ത ശേഷം മുംബൈയില്‍ വ്യാഴാഴ്ച നടക്കാനിരുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. കഫീല്‍ ഖാന്‍. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയയുടന്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയത പരത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയതായാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *