ഇന്ത്യയെ ഇസ്ലാമിക വത്കരിയ്ക്കുന്നതിനെകുറിച്ചാണ് കഴിഞ്ഞ ദിവസം രാജ്യവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ ബീഹാർ ജഹാനാബാദ് സ്വദേശി ഷാർജീൽ ഇമാം ചോദ്യം ചെയ്യലിൽ സംസാരിച്ചതെന്ന് പോലീസ് . ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥിയായ ഷർജിൽ കടുത്ത തീവ്ര വാദ ആശയങ്ങളുടെ വക്താവാണെന്നും പോലീസ് പറയുന്നു. വീഡിയോയിലെ കാര്യങ്ങൾ താൻ തന്നെയാണ് പറഞ്ഞതെന്നും ഷർജീൽ സമ്മതിച്ചു .
ജനുവരി 25 നു ഡൽഹിയിലെ പ്രതിഷേധ പരിപാടിയിലാണ് വിവാദമായ പ്രസംഗം .സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച പ്രസംഗത്തിൽ ആസ്സാമിനെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽ മുറിച്ചു മാറ്റാൻ ആഹ്വാനം ചെയ്യുന്നുണ്ട് .“ നാമെല്ലാം ഒന്നിച്ചു നിന്നാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ നമുക്ക് ഇന്ത്യയിൽ നിന്നും മോചിപ്പിയ്ക്കാമെന്നും സ്ഥിരമായി സാധിച്ചില്ലെങ്കിൽ തത്കാലത്തേക്ക് സർക്കാരിനെ കുഴപ്പത്തിലാക്കാൻ കഴിയുമെന്നും ഷർജിൽ വീഡിയോയിൽ പറയുന്നുണ്ട് .
ഇന്ത്യയിൽ തന്റെ സമുദായം അവഗണിയ്ക്കപ്പെടുകയാണെന്നു ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് ആവർത്തിച്ച് പറഞ്ഞ ഷർജിൽ അറസ്റ്റു ചെയ്യപ്പെടുമെന്ന ബോധ്യത്തോടെയാണ് ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നടത്തിയതെന്നും അതിൽ ഖേദിയ്ക്കുന്നില്ലെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. എല്ലാ വീഡിയോകളും പോലീസ് ഫോറൻസിക് പരിശോധനയ്ക്കു അയച്ചിട്ടുണ്ട് . അതോടൊപ്പം ഇയാളുടെ സോഷ്യൽ മീഡിയ ബന്ധങ്ങളും പോലീസ് അന്വേഷിയ്ക്കുന്നുണ്ട് . ഇസ്ലാമിക് യൂത്ത് ഫെഡറേഷൻ , പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായുള്ള ബന്ധവും അന്വേഷിയ്ക്കുന്നുണ്ട്
