കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സതേണ്‍ ഡെര്‍ബി. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മല്‍രത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ് സിയെ നേരിടും. വൈകിട്ട് 7.30നാണ് കിക്കോഫ്. ജനുവരി അഞ്ചിന് ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മടങ്ങിയ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങള്‍ തോറ്റ ശേഷമാണ് വീണ്ടും സ്വന്തം തട്ടകത്തിലെത്തുന്നത്. നിലവിലെ ഫോമില്‍ ടീമിന്റെ പ്ലേഓഫ് സാധ്യതകളെല്ലാം അവസാനിച്ചു. 14 മല്‍സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള ടീം പട്ടികയില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഇന്നടക്കം അവശേഷിക്കുന്ന നാലു മല്‍സരങ്ങള്‍ ജയിച്ച് 26 പോയിന്റ് നേടിയാലും പ്ലേഓഫ് സാധ്യത കണക്കിലെ കളിയെ ആശ്രയിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *