ന്യൂഡല്‍ഹി: ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. വിഷയത്തില്‍ ബെഞ്ച് പരിഗണിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങള്‍ കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു.
അതേസമയം, മതപരമായ എല്ലാ ആചാരങ്ങളിലും കോടതി ഇടപെടേണ്ടതില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുമെന്നാണ് സൂചന. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട് . ഇതു വാദം നടക്കുന്ന സമയത്തു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിക്കുമെന്നും സൂചനയുണ്ട് .

