തിരുപ്പുര്‍: തിരുപ്പൂരില്‍ കഐസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയത് എറണാകുളം രജിസ്ട്രേഷന് ലോറി. ടൈലുമായി എറണാകുളത്തുനിന്നു സേലത്തേക്കു പോയ ലോറിയാണ് അപകടമുണ്ടാക്കിയത്.
ലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നു. ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു. എറണാകുളം ഡിപ്പോയിലെ ആര് എസ് 784 no ബംഗളുരു-എറണാകുളം ബസാണ് അപകടത്തില്‍പെട്ടത്.ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവര്‍ ഏറെയും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവര്‍ക്ക് നേരിയ പരിക്കാണ് ഏറ്റത്.

