ശ്രീകണ്‌ഠേശ്വരക്ഷേത്രം ശിവരാത്രി മഹോത്സവം കൊടിയിറങ്ങി

കോഴിക്കോട്: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വരക്ഷേത്ര മഹോത്സവം കൊടിയിറങ്ങി. വെള്ളിയാഴ്ച അക്ഷരശ്ലോകസദസ്സ്, ശിവസഹസ്രനാമാർച്ചന, ശിവരാത്രി വിശേഷാൽ പൂജ, എഴുന്നള്ളിപ്പ്, കാഴ്ച ശ്രീബലി, ഏകാദശരുദ്രജപം, ഭജന എന്നിവ നടന്നു. മെഗാഗാനമേള നടത്തി. പിന്നണി ഗായകൻ അനൂപ് ശങ്കർ ഗാനമേളയ്ക്ക് നേതൃത്വം നടത്തി. പിന്നണി ഗായകൻ അനൂപ് ശങ്കർ ഗാനമേളയ്ക്ക് നേതൃത്വം നൽകി. തുടർന്ന് പുലർച്ചേ മൂന്നിന് കരിമരുന്ന് പ്രയോഗവും നടന്നു. 14-ന് ആരംഭിച്ച ഉത്സവത്തിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *