ലോക ടെന്നിസിലെ ഗ്ലാമര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. 32ആം വയസ്സിലാണ് റഷ്യന്‍ ഇതിഹാസം ഷറപ്പോവയുടെ വിരമിക്കല്‍ പ്രഖ്യാപനം.
2004 -ലെ വിംബിള്‍ഡണ്‍ കിരീടമടക്കം അഞ്ചു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ഷറപ്പോവയുടെ ഐതിഹാസിക കരിയറിലുണ്ട്.
അഞ്ച് തവണ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ മരിയ തോളിന് വന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഒന്നാം നമ്പർ റാങ്കിംഗില്‍ നിന്ന് 373 ആം നമ്പറിലേക്ക് താഴ്ന്നിരുന്നു.ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച ഷറപ്പോവ രണ്ടിലും പരാജയപ്പെട്ടിരുന്നു. വാനിറ്റി ഫെയറിലും വോഗിലും എഴുതിയ ലേഖനത്തിലൂടെയാണ് ഷറപ്പോവ മത്സര ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *