നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ സാക്ഷിവിസ്താരം നടത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജുവാര്യരുടെ സാക്ഷിവിസ്താരം എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതിയില്‍ രേഖപ്പെടുത്തി. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയാകും മഞ്ജു വാര്യര്‍.നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദീഖ് എന്നിവരും വ്യാഴാഴ്ച സാക്ഷിവിസ്താരത്തിനായി കോടതിയിലെത്തിയിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പരസ്യമായി പറഞ്ഞിരുന്നു. പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച്‌ പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായി മഞ്ജുവിനെ ചേര്‍ക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും. സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ഗായിക റിമി ടോമി എന്നിവരുടെ സാക്ഷിവിസ്താരം അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *