ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് കേസുകള്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാവും അന്വേഷണ സംഘങ്ങള്‍. നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ രണ്ട് സംഘങ്ങളിലും ഉണ്ടാവും. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ബി.കെ സിങ്ങിനാവും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. 48 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2020-02-27


