വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത  ഏഷ്യാനെറ്റിനെ നിരോധിച്ച നടപടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്‍വലിച്ചു

ഡല്‍ഹി: ഡൽഹി ഹിന്ദു വംശഹത്യയില്‍ വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റിനെ നിരോധിച്ച നടപടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്‍വലിച്ചു. ഏഷ്യാനെറ്റ് ”മാപ്പ്” എഴുതി നല്‍കിയതോടെയാണ് നിരോധനം പിന്‍വലിച്ചത് എന്നാണ് അറിയാൻ സാധിച്ചത് . വന്‍തുക പിഴയായും ചാനലില്‍ നിന്നും ഈടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട് . മാപ്പപേക്ഷയും പിഴയൊടുക്കലും നടത്തുന്ന പക്ഷം നിരോധനം നീക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലാണ് ഏഷ്യാനെറ്റിനെ തുണച്ചത്. ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ ആണ് മാപ്പെഴുതി നല്‍കിയത് എന്നറിയുന്നു.

കലാപബാധിത മേഖലയില്‍ നിന്ന് ഏകപക്ഷീയമായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ആയിരത്തിലധികം പരാതികളാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ ലഭിച്ചത്.നേരത്തെ ഡല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളി കത്തിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍.സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് സാധൂകരിക്കുന്ന വീഡിയോ ഹാജരാക്കാന്‍ ഏഷ്യാനെറ്റിന് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് നിരോധനം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *