കിയ സ്റ്റിംഗര്‍ ജിടിയുടെ ഇന്ത്യന്‍ നിരത്തില്‍. പേള്‍ വൈറ്റ് നിറത്തിലുള്ള കിയ സ്റ്റിംഗര്‍ ജിടിയാണ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടത്. കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 25 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍, 3.3 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V6 എഞ്ചിനുകളിലാണ് സ്റ്റിംഗര്‍ ജിടി ആഗോള വിപണിയില്‍ എത്തുന്നത്. മൂന്നു എഞ്ചിന്‍ പതിപ്പുകളിലും എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 244 bhp കരുത്തും 353 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മോഡലിന് ആറു സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 240 കിലോമീറ്ററാണ് 2.0 ലിറ്റര്‍ പെട്രോള്‍ സ്റ്റിംഗര്‍ ജിടിയുടെ പരമാവധി വേഗത.

197 bhp കരുത്തും 440 Nm torque ഉം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പ് ഉത്പാദിപ്പിക്കും. 7.7 സെക്കന്‍ഡുകള്‍ കൊണ്ടാണ് മോഡല്‍ നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്തുക. 230 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

Leave a Reply

Your email address will not be published. Required fields are marked *