കൊറോണ; കേന്ദ്രമന്ത്രിമാര്‍ വിദേശയാത്ര നടത്തില്ല – മോദി

ന്യൂഡല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിയും വരും ദിവസങ്ങളില്‍ വിദേശയാത്ര നടത്തുകയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യര്‍ഥിച്ചു.
കൊറോണെയെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *