കോഴിക്കോട്: മുസ്ലിം ലീഗ് ഓഫിസില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ ലീഗ് പ്രവര്‍ത്തകന്‍ എടച്ചേരിക്കണ്ടി അന്‍സാര്‍ (28) കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ തന്നെയായ തൊട്ടില്‍പ്പാലം ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മില്‍ നേരത്തെയുള്ള തര്‍ക്കത്തെ കുറിച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടെ മുസ്ലിം ലീഗ് തൊട്ടില്‍പ്പാലം ഓഫിസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നിരുന്നു. ഇതുകഴിഞ്ഞ് പുറത്തിറങ്ങവെ അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് കാവിലുമ്ബാറ പഞ്ചായത്ത് പ്രസിഡന്‍റ് ശിഹാബ് ഉണിയിരത്തിനും മറ്റൊരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റു.
അന്‍സാര്‍ സമൂഹമാധ്യമങ്ങളിലൂടെ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
