കോവിഡ്-19;ബീവറേജസ് ഔട് ലെറ്റുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി

കൊച്ചി:കൊറോണ വൈറസ്‌ (കോവിഡ്-19) ഭീതിയുടെ പശ്ചാത്തലത്തില്‍ ബീവറേജസ് ഔട്ലെറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ സര്‍ക്കാരിന്‍റെ വിശദീകരണം അറിയിക്കാന്‍ ജസ്റ്റിസ് അനു ശിവരാമന്‍ ആവശ്യപെട്ടു.
വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ബീവറേജെസ്‌ കോര്‍പ്പറേഷന്‍റെ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപെട്ട് ലഹരി നിര്‍മാര്‍ജന സമിതി അംഗം ആലുവ എംകെ ലത്തീഫ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശം.ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയം ഗൗരവമേറിയതാണെന്നും കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *