നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആത്മഹത്യാ ഭീഷണിയുമായി പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി. കുട്ടികളുമായി രാവിലെ മുതല്‍ പുനിത കോടതിക്കു പുറത്ത് ഉണ്ടായിരുന്നു. വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വധശിക്ഷ നടപ്പാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി. രാവിലെ മുതല്‍ കോടതി പരിസരത്തു നിലയുറപ്പിച്ച ഇവര്‍ ഇടയ്ക്ക് ബോധം മറഞ്ഞു വീഴുകയും ക്ഷീണിതയാകുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
2020-03-19
