പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കര്‍ഫ്യൂവില്‍ സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കര്‍ഫ്യൂവില്‍ സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും പങ്കെടുക്കും. മാര്‍ച്ച്‌ 22 ഞായറാഴ്ച സംസ്ഥാനത്ത ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച്‌ 22ന്, രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പതുമണി വരെ ആളുകള്‍ പുറത്ത് ഇറങ്ങുന്നതിന് നിയന്ത്രണം ഉണ്ടാകും. ആളുകള്‍ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണം. കോവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ ആളുകള്‍ സ്വയം ജനത കര്‍ഫ്യൂവില്‍ തുടരണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *