രാജ്യത്താകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ അറിയിച്ച് നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും. കൊറോണയുടെ വ്യാപനം തടയാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ഇവര്‍ ആരാധകരോട് ആഹ്വാനം ചെയ്തു.”വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ കൂടെ നിൽക്കുക.
2020-03-21

