കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം.. ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും. നിരീക്ഷണം ശക്തമാക്കാന്‍ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തി. വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് വലിയ നിയമക്കുരുക്കുകള്‍ക്ക് ഇത് വഴി വെക്കും. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വയനാട്ടിലെത്തുന്ന മുഴുവന്‍ ആളുകളും സ്വന്തം നിലയില്‍ ക്വാറന്റൈന് വിധേയരാകണമെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *