റായ്പുര്‍: ഛത്തിസ്ഗഢ് ബസ്തറിലെ സുക്മയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കൊര്‍ജാഗുഡ മേഖലയിലാണ് മാവോവാദികളും ഡി.ആര്‍.ജി സുരക്ഷാ ഉദ്യോഗസഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ ഏറ്റുമുട്ടലിനു ശേഷം 17 പേരെ കാണാതായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരിച്ചലിനുശേഷം വനത്തിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ജി,  കോബ്ര, എസ്.ടി.എഫ് എന്നിവര്‍ ചേര്‍ന്നുള്ള 600 അംഗ സംഘം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. കൊര്‍ജാഗുഡ മേഖലയില്‍ നക്‌സല്‍ സംഘം ഡി.ആര്‍.ജി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സുക്മ എസ്.പി ശലഭ് പറഞ്ഞു. സേന തിരച്ചടിച്ചുവെന്നും ഏതാനും മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *