പത്തനംതിട്ട ; ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഓണ്‍ലൈന്‍ ചാനല്‍ എന്നപേരില്‍ യാത്രക്കാരെ തടഞ്ഞ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രകാശ് ഇഞ്ചത്താനത്തിന് എതിരെയാണ് കേസ്.

ഇന്നലെ രാവിലെ9 മണിയോടെ ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ സെന്‍ട്രല്‍ ജങ്ഷന്‍വഴി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോയ ആളുകളെ ഇയാള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രസ്ക്ലബ്ബ് ഭാരവാഹികളടക്കം രംഗത്തുവന്നതിന് പിന്നാലെയായിരുന്നു കേസ്..

Leave a Reply

Your email address will not be published. Required fields are marked *