ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വര്‍ധിച്ചു. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി.

കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധന വിലവര്‍ധന തങ്ങള്‍ക്കു പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന കനത്ത ആശങ്കയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി ദൈനംദിന പെട്രോള്‍ ഡീസല്‍ വിലവര്‍ധന നിര്‍ത്തിവെക്കാന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *